Advertisement

ആമസോണിൽ നിന്ന് ഓർഡർ ചെയ്തത് വൺ പ്ലസ് 5; പക്ഷേ വന്നത് 3 സോപ്പ് !!

September 13, 2017
Google News 1 minute Read
man got soap instead of phone from amazon

വൺ പ്ലസ് 5 ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് ഫെനയുടെ 3 സോപ്പ് !! പ്രശസ്ഥ ഓൺലൈൻ ഷോപ്പിങ്ങ് വെബ്‌സൈറ്റായ ആമസോണിലൂടെ ഫോൺ ഓർഡർ ചെയ്ത യുവാവിനാണ് ഫോണിന് പകരം സോപ്പ് ലഭിച്ചിരിക്കുന്നത്. വീട്ടിലേക്കുള്ള നിത്യോപയോഗ സാധനങ്ങൾ മുതൽ ടിവി, ഫ്രിഡ്ജ്, എസി വരെ ഓൺലൈനിൽ നിന്ന് വാങ്ങുന്ന ഇന്ത്യൻ ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തിയാണ് ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്.

സെപ്തംബർ 7 നാണ് ഡൽഹി സ്വദേശിയായ ചിരാഗ് ധവാൻ ആമസോണിൽ വൺ പളസ് 5 ഓർഡർ ചെയ്യുന്നത്. മൂന്ന് ദിവസങ്ങൾക്ക് ശേഷം പതിനൊന്നാം തിയതിയാണ് ആമസോണിൽ നിന്നും പാർസൽ വരുന്നത്. പായ്ക്കറ്റ് തുറന്നു നോക്കിപ്പോഴാണ് ചിരാഗിന് ചതി പറ്റിയത് മനസ്സിലാകുന്നത്. ഫോണിന് പകരം 3 ഫെനാ സോപ്പാണ് ലഭിച്ചിരിക്കുന്നത്. റോക്കറ്റ് കൊമേഴ്‌സ് എന്ന സെല്ലറിൽ നിന്നാണ് പായ്ക്കറ്റ് വന്നിരിക്കുന്നത്.

സംഭവം ആമസോണിന്റെ കസ്റ്റമർ കെയറിൽ അറിയിച്ചുവെങ്കിലും തൃപ്തികരമായ മറുപടി ഒന്നും ലഭിക്കാത്തതിനെ തുടർന്ന് ആമസോണിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്.

man got soap instead of phone from amazon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here