കാബൂളിലെ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ ചാവേർ ആക്രമണം; 9 പേർ കൊല്ലപ്പെട്ടു

bomb blast

അഫ്ഗാനിസ്ഥാനിൽ കാബൂളിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിനു പുറത്തുണ്ടായ ചാവേർ ബോംബ് ആക്രമമണം. സംഭവത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒമ്പതുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണത്തിൽ നിരവധി പേർക്കു പരിക്കേറ്റു. സംഭവ സമയത്ത് സ്റ്റേഡിയത്തിൽ മത്സരം നടക്കുകയായിരുന്നു. അതേസമയം കളിക്കാരെല്ലാം സുരക്ഷിതരെന്ന് അധികൃതർ അറിയിച്ചു. സ്റ്റേഡിയത്തിനു പുറത്ത് ആളുകൾ കൂടിനിന്ന സ്ഥലത്ത് ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.

NO COMMENTS