ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

Davood

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി. മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യപ്രതിയായ ദാവൂദിന്റെ സ്വത്തുക്കൾ ബ്രിട്ടീഷ് സർക്കാരാണ് കണ്ടുകെട്ടിയത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതർ മിഡ്‌ലാന്റിൽ സന്ദർശനം നടത്തി 2015ൽ ദാവൂദിന്റെ സ്വത്തുക്കൾ തിരിച്ചറിഞ്ഞിരുന്നു.

തുടർന്നാണ് വാർവിക്ക്‌ഷൈറിലെ ഹോട്ടൽ, മിഡ്‌ലാന്റിലെ വസതികൾ തുടങ്ങിയവയാണ് കണ്ടുകെട്ടിയത്. യു കെ ട്രഷറി വകുപ്പ് പുറത്തുവിട്ട 21 അംഗ സാമ്പത്തിക ഉപരോധ പട്ടികയിലെ ഏക ഇന്ത്യൻ ആണ് ദാവൂദ് ഇബ്രാഹിം.

NO COMMENTS