സംശയിക്കേണ്ട അത് വിജയ് സേതുപതി തന്നെ!!

vijaysethupathy

സൂപ്പര്‍ ഡീലക്സ് എന്ന ചിത്രത്തിലെ വിജയ് സേതുപതിയുടെ ഈ ലുക്ക് ആണ് ചര്‍ച്ചാ വിഷയം. പെണ്‍വേഷത്തിലെ താരത്തിന്റെ അപ്പിയറന്‍സ് കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. അനീതി കഥൈകള്‍ എന്ന പേരിലാണ് ചിത്ര എത്തുക എന്നാണ് നേരത്തെ അറിയിച്ചിരുന്നെങ്കിലും സൂപ്പര്‍ ഡീലക്സ് എന്ന് ചിത്രത്തിന്റെ പേര് മാറ്റി.

ഫഹദ് ഫാസിലും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. സാമന്ത, ഗായത്രി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ശില്‍പ എന്നാണ് വിജയ് സേതുപതിയുടെ കഥാപാത്രത്തിന്റെ പേര്. ത്യാഗരാജന്‍ കുമാരരാജയാണ് ചിത്രത്തിന്റെ സംവിധായകന്‍. ത്യാഗരാജയും, മിഷ്കിനും, നളന്‍ കുമാര സ്വാമിയും  ചേര്‍ന്നാണ് ചിത്രത്തിലെ കഥ ഒരുക്കിയിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

vijaysethupathy

NO COMMENTS