Advertisement

ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ അറസ്റ്റില്‍

September 19, 2017
Google News 0 minutes Read
davood brother

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്കര്‍ അറസ്റ്റില്‍.  പിടിച്ചുപറിക്കേസില്‍ താനെ പൊലീസ് ഇയാളെ അറസ്റ്റ്ചെയ്തത്. ദാവൂദിന്റെ ഇളയ സഹോദരനാണ് ഇഖ്ബാല്‍.  ദാവൂദ് ഇബ്രാഹീമിനു വേണ്ടി മുംബൈയിലെ കെട്ടിടനിര്‍മാതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്. താനെ, ഉല്ലാസ് നഗര്‍, ഡോംബിവലി എന്നിവിടങ്ങളിലെ കെട്ടിട ഉടമകളെയാണ് കസ്കര്‍ ഭീഷണിപ്പെടുത്തിയത്.ഏറ്റുമുട്ടല്‍ വിദഗ്ദന്‍ പ്രതീപ് ശര്‍മ്മയും സംഘവുമാണ് കസ്കറെ പിടികൂടിയത്. നാളെ ഇഖ്ബാല്‍ കസ്കറെ കോടതിയില്‍ ഹാജരാക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here