Advertisement

ചൈനയുടെ ചാവുകടലിന് പിങ്ക് നിറം; ഞെട്ടി ശാസ്ത്രലോകം

September 22, 2017
Google News 1 minute Read
china dead sea turns pink

ചൈനയിലെ പ്രശസ്തമായ യെൻചെങ് ലവണതടാകം പിങ്ക് നിറമാകുന്നു. തടാകത്തിന്റെ ഒരു ഭാഗമാണ് ഇപ്പോൾ പിങ്ക് നിറമാകുന്നത്. ചൈനയുടെ ചാവുകടൽ എന്നാണ് യെൻചെങ് ലവണതടാകം അറിയപ്പെടുന്നത്.

‘ഡുനാലില്ല സലൈന'(dunaliella salina) എന്ന ആൽഗയുടെ സാന്നിദ്ധ്യമാണ് യെൻചെങ് തടാകത്തിന് പിങ്ക് നിറം സമ്മാനിച്ചത്. നിരവധി സന്ദർശകരാണ് തടാകത്തിന്റെ നിറംമാറ്റം കാണാൻ എത്തുന്നത്. സോഡിയം സൾഫേറ്റിന്റെ സാന്നിദ്ധ്യമുള്ള ലോകത്തെ മൂന്നു തടാകങ്ങളിൽ ഒന്നാണിത്.

കഴിഞ്ഞവർഷവും തടാകത്തിന്റെ നിറം മാറിയിരുന്നു. അന്ന് കടും ചുവപ്പ് നിറമായിരുന്നു തടാകത്തിന്. 132 ചതുരശ്ര കിലോമീറ്ററാണ് തടാകത്തിന്റെ വിസ്തീർണം. തടാകത്തിന്റെ നിറവ്യത്യാസം അപ്രത്യക്ഷമാകുന്നത് ശൈത്യകാലത്താണ്.

china dead sea turns pink

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here