Advertisement

ഇരയോടൊപ്പം നിൽക്കുക, കലയെ വെറുതേ വിടുക. രാമലീലയെ പിന്താങ്ങി മുരളി ഗോപി

September 22, 2017
Google News 0 minutes Read
murali gopy

രാമലീലയ്ക്കെതിരായ ക്യാമ്പെയിനുകൾക്കെതിരെ ശക്തമായി പ്രതികരിച്ച നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി രംഗത്ത്.  കുറ്റാരോപിതൻ അഴികൾക്കുള്ളിലാണ്. നിയമം കൃത്യമായി അതിന്റെ ജോലിയും ചെയ്യുന്നു. എന്നിട്ടും സിനിമ കാണിക്കില്ലെന്നും അത് പ്രദർശിപ്പിക്കുന്ന തീയറ്ററുകൾ ചാമ്പലാക്കുകയും ചെയ്യും എന്ന് പറയുന്നത് ഫാസിസമാണെന്നാണ് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ മുരളി ഗോപി വ്യക്തമാക്കിയിരിക്കുന്നത്. കഴിയുന്നത്ര ജീവിതങ്ങൾ താറുമാറാകണം. ഒരുപാട് പേര് കരയണം. അതാണ് ഇവരുടെ ഉദ്ദേശം .ആ ഉദ്ദേശം ജനിക്കുന്നത് സമൂഹത്തോടുള്ള കടപ്പാടിൽ നിന്നോ, നന്മ പുലരണം എന്ന കർമ്മ ബോധത്തിൽ നിന്നോ അല്ല, മറിച്ച്, ക്രൂരതയിൽ ആനന്ദം അനുഭവിക്കുന്ന വാസനാവൈകൃതത്തിൽ നിന്നാണ്. ഇതാണ് സാഡിസം  മുരളി ഗോപി പറയുന്നു.
“കമ്മാരസംഭവം” എന്ന, പ്രസ്തുത നടൻ മുഖ്യവേഷത്തിൽ അഭിനയിച്ച, പാതിവഴിയായ, സിനിമ എഴുതിയത് കൊണ്ടാണ് ഈയുള്ളവൻ ഇങ്ങനെ പറയുന്നത്… എന്ന് കരുതുന്നവർ ഉണ്ടെങ്കിൽ, അവർക്ക് നൽകാൻ ഒരു പുഞ്ചിരി മാത്രമേ എന്റെ പക്കൽ ഉള്ളൂ. എന്നെയും എന്റെ നിലപാടുകളെയും നല്ലതുപോലെ അറിയുന്നവർ… അങ്ങിനെ കരുതുകയും ഇല്ല. കരുതിയാലും…സഹിച്ചിരിക്കുന്നുവെന്നും മുരളി ഗോപി പറയന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here