Advertisement

റെയിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇനി ആറ് ബാങ്കുകളുടെ ഡെബിറ്റ് കാർഡ് മാത്രം

September 22, 2017
Google News 1 minute Read

ചില ബാങ്കുകളുടെ ഡബിറ്റ് കാര്‍ഡുകളെ ഓണ്‍ലൈന്‍ വഴി റയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ നിന്ന് വിലക്കി ഐ.ആര്‍.സി.ടി.സി.ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കാനറ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നീ ആറ് ബാങ്കുകളുടെ ഡബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് മാത്രമേ ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ. ഓരോ പണമിടപാടിനും യാത്രക്കാരില്‍ നിന്ന് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കുന്നതില്‍ നിന്ന് ബാങ്കുകള്‍ പിന്‍മാറാത്തതിനാലാണ് ഈ തീരുമാനം.

നിരവധി തവണ ഐ.ആര്‍.സി.ടി.സി ആവശ്യപ്പെട്ടെങ്കിലും കണ്‍വീനിയന്‍സ് ഫീസ് ഒഴിവാക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം പല പ്രമുഖ ബാങ്കുകളും തയ്യാറായില്ല. തുടര്‍ന്നാണ് ആ ബാങ്കുകളുടെ ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ പണമിടപാട് നടത്തേണ്ടതില്ലെന്ന തീരുമാനം ഐ.ആര്‍.സി.ടി.സി എടുത്തത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here