Advertisement

ശ്രീശാന്തിന്റെ വിലക്ക്; ഹൈക്കോടതി വിശദീകരണം തേടി

September 22, 2017
Google News 0 minutes Read
sreesanth

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് നീക്കിയതിനെതിരെ ബിസിസിഐ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഇടക്കാല ഭരണ സമിതിയുടെ വിശദീകരണം തേടി.
ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായിക്കും ഭരണ സമിതിയംഗം ഡയാന എഡു ജിക്കും കോടതി പ്രത്യേക നോട്ടീസയച്ചു. കേസ് വിശദമായ വാദത്തിനായി അടുത്ത മാസം 11 ലേക്ക് മാറ്റി.

ശ്രീശാന്തിന്റെ വിലക്ക് നീക്കിയ സിംഗിൾ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നും ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ ഡൽഹിയിലെ വിചാരണ കോടതിയുടെ ഉത്തരവും ബിസിസിഐ അച്ചടക്ക സമിതിയുടെ നടപടിയും രണ്ടായി കാണണമെന്നുമാണ് ക്രിക്കറ്റ് ബോർഡിന്റെ അപ്പീലിലെ വാദം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here