Advertisement

ലണ്ടനില്‍ ആസിഡാക്രമണം; ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

September 24, 2017
Google News 1 minute Read
london

ലണ്ടനിലെ കിഴക്കന്‍ നഗരമായ സ്റ്റാറ്റ്ഫോര്‍ഡില്‍ ആസിഡാക്രമണം. ശനിയാഴ്ച രാത്രിയുണ്ടായ ആസിഡ് ആക്രമണത്തില്‍ ആറു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആളുകള്‍ക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ആക്രമണമുണ്ടായയുടന്‍ തന്നെ ആംബുലന്‍സിലെത്തിയ സംഘം പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം കാര്യമായി പൊള്ളലേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആക്രമണം നടത്തിയ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ക്ക് 15 വയസ് പ്രായമേയുള്ളു എന്നാണ് റിപ്പോര്‍ട്ട്.

acid attack in london

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here