Advertisement

ഐ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു

September 27, 2017
Google News 0 minutes Read
i phone 6 s

കോഴിക്കോട് പാന്റിന്റെ പോക്കറ്റിൽ കിടന്ന ഐഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. നന്മണ്ട സ്വദേശിയായ പി കെ ജാഷിദി(27)നാണ് പൊള്ളലേറ്റത്. തുടയിൽ പൊള്ളലേറ്റ ജാഷിദ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കാറിലേയ്ക്ക് കയറാൻ തുടങ്ങുമ്പോഴാണ് പോക്കറ്റിലിരുന്ന് ഫോൺ പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം വാങ്ങിയ ഐഫോൺ 6 എസ് ആണ് പൊട്ടിത്തെറിച്ചത്. ഫോൺ പൂർണ്ണമായും തകരുകയും പോക്കറ്റ് കരിഞ്ഞു പോകുകയും ചെയ്തു. സംഭവത്തിൽ പോലീസിലും ആപ്പിൾ കമ്പനിയിലും പരാതി നൽകിയതായി ജാഷിദ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here