Advertisement

പണമില്ലാത്തതിന്റെ പേരിൽ കുട്ടികൾക്ക് ഇനി വിനോദയാത്രകൾ മുടങ്ങില്ല

September 29, 2017
Google News 0 minutes Read
school bus

പണമില്ലാത്തതിന്റെ പേരിൽ ഇനി കുട്ടികളെ വിനോദ യാത്രകളിൽനിന്ന് സ്‌കൂൾ മാറ്റി നിർത്തില്ല. എല്ലാ കുട്ടികൾക്കും പ്രാതിനിധ്യം നൽകുന്ന തരത്തിലാകണം ഇനി യാത്രകൾ നടത്തേണ്ടതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി.

രക്ഷിതാക്കളിൽ നിന്ന് ഒരു നിശ്ചിത തുക ഈടാക്കിയാണ് പല വിദ്യാലയങ്ങളും കുട്ടികൾക്കായി വിനോദയാത്രകൾ ഒരുക്കുന്നത്. ഇതുകൊണ്ടുതന്നെ രക്ഷിതാക്കൾക്ക് പണമില്ലാത്തതിന്റെ പേരിൽ കുട്ടികൾക്ക് അവസരം നഷ്ടമാകുന്ന സാഹചര്യം നിലവിലുണ്ട്.

ഇതൊഴിവാക്കാനാണ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കൂടി അവസരം ലഭ്യമാകുന്ന തരത്തിൽ മാത്രമേ ഇത്തരം യാത്രകൾ നടത്താവൂ എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.

മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിയുള്ള യാത്രകൾ സംഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത സ്‌കൂൾ പി.ടി.എ കമ്മിറ്റികൾ കണ്ടെത്തണമെന്നും ബാലാവകാശ കമ്മിഷൻ ഉത്തരവിന്റെ കൂടി അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here