Advertisement

കൊതുകിനെ തുരത്തുന്ന ഫോണുമായി എല്‍ജി

September 30, 2017
Google News 0 minutes Read
mosquitos

കൊതുകിനെ തുരത്തുന്ന ഫോണുമായി എല്‍ജി ഇലക്ട്രോണിക്സിന്റെ പുതിയ സ്മാര്‍ട്ട്ഫോണ്‍. എല്‍ജി കെ7ഐ എന്ന മോഡല്‍ ഫോണാണ് ഇന്ത്യയില്‍ പുറത്തിറക്കിയത്. കൊതുകുകളെ തുരത്താനുളള സാങ്കേതിക വിദ്യ അടങ്ങിയതാണ് തങ്ങളുടെ സ്മാര്‍ട്ട്ഫോണെന്നാണ് കമ്പനിയുടെ അവകാശവാദം.അള്‍ട്രാസോണിക് ഫ്രീക്വന്‍സിയാണ് കൊതുകുകളെ തുരത്തുക.

പിറക് വശത്തുളള സ്പീക്കര്‍ വഴിയാണ്അള്‍ട്രാസോണിക് ഫ്രീക്വന്‍സി പുറത്ത് വരിക . ഇത് ഉപയോക്താവിന്റെ ആരോഗ്യത്തിന് ഹാനികരമല്ലെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റമായ മാര്‍ഷ്മിലോ 6.0യിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. 7,990 രൂപയാണ് ഫോണിന്റെ വില.

അഞ്ച് ഇഞ്ച് ഡിസ്‍പ്ലെ, ക്വാഡ് കോര്‍ പ്രൊസസര്‍, 2ജിബി റാം എന്നിവയാണ് ഫോണിന്റെ പ്രത്യേകത. 16 ജിബിയാണ് ഇന്റേണല്‍ മെമ്മറി. ഇത് കാര്‍ഡ് ഉപയോഗിച്ച് 64 ജിബി വരെ ഉയര്‍ത്താം. എല്‍ഇഡി ഫ്ലാഷോട് കൂടിയ 8 എംപി റിയര്‍ ക്യാമറ, 5 എംപി മുന്‍ ക്യാമറ എന്നിവയും ഫോണിന്റെ പ്രത്യേകതയാണ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here