Advertisement

ഞാൻ നല്ലൊരു അഭിനേതാവാണ്, അതുകൊണ്ട് തന്നെ മോദിയുടെ അഭിനയം കണ്ടാൽ മനസ്സിലാകും : പ്രകാശ് രാജ്

October 2, 2017
Google News 1 minute Read
prakash raj against modi prakash raj speech in IFFK inauguration

പ്രമുഖ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി നടൻ പ്രകാശ് രാജ് രംഗത്ത്. തനിക്ക് ലഭിച്ച ദേശീയ അവാർഡ് തിരിച്ച് നൽകിയാണ് താരം തന്റെ പ്രതിഷേധം രേഖപ്പെടുത്താനൊരുങ്ങുന്നത്. കാഞ്ചീവരത്തിലെ അഭിനയത്തിനാണ് താരത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചത്.

‘ഗൗരിയെ വധിച്ചവരെ കണ്ടുപിടിക്കാനായിട്ടില്ലെങ്കിലും, അവരുടെ മരണത്തിൽ സന്തോഷിക്കുന്ന ഒരുകൂട്ടം ആളുകളെ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാം. ഇവരെല്ലാം മോദിയുടെ ഫോളോവേഴ്‌സാണ്. ഇതാണ് എന്നെ ആശങ്കപ്പെടുത്തുന്നത്. എവിടേക്കാണ് രാജ്യം പോകുന്നത് ? ‘ പ്രകാശ് രാജ് ചോദിക്കുന്നു.

താൻ നല്ലൊരു അഭിനേതാവാണെന്നും അതുകൊണ്ട് തന്നെ മോദിയുടെ അഭിനയം തനിക്ക് കണ്ടുപിടിക്കാനാകില്ലെന്ന് കരതേണ്ടെന്നും, സത്യം ഏത് അഭിനയമേത് എന്നൊക്കെ തനിക്ക് മനസ്സിലാകുമെന്നും പ്രകാശ് രാജ് പറഞ്ഞു.

ദേശിയ അവാർഡ് തനിക്ക് വേണ്ടെന്നും, അച്ചാ ദിൻ വരുമെന്ന് തന്നോട് പറയരുതെന്നും പ്രകാശ് രാജ് പറയുന്നു. ഗൗരി ലങ്കേഷും പ്രകാശ് രാജും സുഹൃത്തുക്കളായിരുന്നു.

രാജ്യത്ത് അസഹിഷ്ണുത പരക്കുന്നതിനെതിരേയും പ്രകാശ് രാജ് നേരത്തെ ശക്തമായ നിലപാട് രേഖപ്പെടുത്തിയിട്ടുണ്ട്.

prakash raj against modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here