Advertisement

എം ആർ വാക്‌സിൻ വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

October 3, 2017
Google News 0 minutes Read

എം ആർ വാക്‌സിൻ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ നിർവഹിച്ചു. സർക്കാർ സ്വകാര്യ സ്‌കൂളുകൾ, സർക്കാർ ആശുപത്രികൾ, പ്രാഥമികാരോഗ്യസാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, അംഗൻവാടികൾ, തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യാശുപത്രികൾ തുടങ്ങിയ ഇടങ്ങളിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചാണ് കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുന്നത്.

2020 ഓടെ മീസിൽസ് നിർമാർജനം ചെയ്യുന്നതിനും റുബെല്ല നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ട് നടത്തുന്ന ഈ ബൃഹത് പദ്ധതിയുടെ വിജയം ഉറപ്പാകേണ്ടതുണ്ടെന്ന് വിതരണ ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ പൊതുജനാരോഗ്യ സംരംഭമായി മാറുന്ന എംആർ വാക്‌സിനേഷനുമായി എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

വാക്‌സിനേഷന് എതിരായ തെറ്റായ പ്രചാരണങ്ങളിൽ കുടുങ്ങിപ്പോകരുത്. ശാസ്ത്രീയ തെളിവില്ലാത്ത ധാരണകൾ പ്രചരിപ്പിക്കുന്നത് വലിയ ദുരന്തങ്ങൾക്ക് വഴിവെയ്ക്കും. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് എതിരായ പ്രചാരണം നിർഭാഗ്യകരമാണ്. വലിയ സാമൂഹികദ്രോഹമാണ് ഇത്തരക്കാർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മഖ്യമന്ത്രിയുടെ വാക്കുകളിലൂടെ

വാക്‌സിനേഷന് എതിരായ തെറ്റായ പ്രചാരണങ്ങളിൽ കുടുങ്ങിപ്പോകരുത്. ശാസ്ത്രീയ തെളിവില്ലാത്ത ധാരണകൾ പ്രചരിപ്പിക്കുന്നത് വലിയ ദുരന്തങ്ങൾക്ക് വഴിവെയ്ക്കും. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് എതിരായ പ്രചാരണം നിർഭാഗ്യകരമാണ്. വലിയ സാമൂഹികദ്രോഹമാണ് ഇത്തരക്കാർ ചെയ്യുന്നത്.
യാതൊരു ശാസ്ത്രീയ തെളിവുകളുമില്ലാതെയാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്നത്. പുതിയ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളും അറിവുകളും വികസിക്കുന്നതോടൊപ്പം മാറിച്ചിന്തിക്കാനും നമുക്ക് കഴിയണം. അറിവുകൾ നേടുന്നതിന് മുമ്പുള്ള ധാരണകൾ ശരിയാണെന്ന് ചിന്തിക്കുന്ന പ്രവണത ശരിയല്ല. നിരവധി നിരീക്ഷണ പരീക്ഷണങ്ങൾക്കു ശേഷമാണ് വാക്‌സിനുകൾ വികസിപ്പിക്കുന്നത്.

സുരക്ഷിതവും കാര്യക്ഷമവുമാണ് എംആർ വാക്‌സിനുകളെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇവയ്ക്ക് പാർശ്വഫലങ്ങൾ കുറവാണെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഒറ്റവാക്‌സിനുകളിലൂടെ മീസിൽസ്, റൂബെല്ല എന്നീ രണ്ടു രോഗങ്ങളെ ചെറുക്കാനുള്ള ആജീവനാന്ത സംരക്ഷണം നൽകുന്നതിനുള്ള കുത്തിവയ്പാണ് ചെറിയ പ്രായത്തിൽ കുട്ടികൾക്ക് നൽകുന്നത്. കുട്ടികളുടെ മരണനിരക്ക് കുറക്കുന്നതിനും റൂബെല്ല മൂലമുള്ള അംഗവൈകല്യം തടയുന്നതിനും വാക്‌സിനേഷൻ ഫലപ്രദമാണ്.
രാജ്യത്ത് ഏറ്റവും വലിയ പൊതുജനാരോഗ്യ സംരംഭമായി മാറുകയാണ് എംആർ വാക്‌സിനേഷൻ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here