Advertisement

വിശ്വാസവോട്ടെടുപ്പ്; ഡിഎംകെയുടെ ഹർജി ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും

October 4, 2017
Google News 0 minutes Read
palaniswami

തമിഴ്നാട് നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടുള്ള ഡിഎംകെയുടെ ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. എടപ്പാടി പളനിസ്വാമി സർക്കാരിന് നിർണായകമായ വിധിയാണിത്.  അയോഗ്യരാക്കിയതിനെതിരെ ടിടിവി ദിനകരൻ പക്ഷത്തെ എംഎൽഎമാർ നൽകിയ ഹർജിയിലും ഇന്ന് കോടതി അന്തിമവാദം കേൾക്കും.ജസ്റ്റിസ് കെ രവിചന്ദ്രബാബുവിന്‍റെ പുതിയ സിംഗിൾ ബെഞ്ചാണ് കേസിൽ വാദം കേൾക്കുക.

വിശ്വാസവോട്ടെടുപ്പ് നടത്താൻ ഗവർണർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഡിഎംകെ നൽകിയ ഹർജിയിലും ദിനകരൻ പക്ഷത്തെ എംഎൽഎമാരുടെ ഹ‍ർജിയിലുമായി ഇന്ന് അന്തിമവാദമാണ് നടക്കുക.  ദിനകരൻ പക്ഷത്തിന് വേണ്ടി ഹാജരാകുന്നത് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here