Advertisement

ചൈനയോടും പാകിസ്ഥാനോടും ഒരേസമയം യുദ്ധം ചെയ്യാൻ തയ്യാർ : ഇന്ത്യൻ വ്യോമസേന മേധാവി

October 5, 2017
Google News 1 minute Read
ready to fight pak and china at the same time

ഒരേസമയം പാകിസ്താനോടും ചൈനയോടും യുദ്ധം ചെയ്യാൻ ഇന്ത്യൻ വ്യോമസേന എല്ലാതരത്തിലും സജ്ജമാണെന്ന് എയർചീഫ് മാർഷൽ ബി.എസ് ധനോവ പറഞ്ഞു.

വ്യോമസേനയെ ഉൾപ്പെടുത്തി ഇനിയൊരു മിന്നലാക്രമണം സർക്കാർ തീരുമാനിച്ചാൽ അതിന് ഞങ്ങൾ തയ്യാറാണെന്നും ധനോവ പറഞ്ഞു. വ്യോമസേനാ ദിനത്തോടനുബന്ധിച്ച് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശത്രുക്കൾ ഏത് മേഖലയിൽ ഉണ്ടെങ്കിലും അവരെ കണ്ടെത്തുന്നതിനും ഏത് സ്ഥലത്തും ആക്രമണം നടത്തുന്നതിനും സേന സജ്ജമാണെന്നും ഏത് വെല്ലുവിളിയും ഏറ്റെടുക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ready to fight pak and china at the same time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here