Advertisement

ലക്ഷ്‌കര്‍ ഇ ത്വയിബ ഭീകരന്‍ അബ്ദുള്‍ കരീം തുണ്ടക്ക് ജീവപര്യന്തം

October 10, 2017
Google News 0 minutes Read
tunda-

ലക്ഷ്‌കര്‍ ഇ ത്വയിബ ഭീകരന്‍ അബ്ദുള്‍ കരീം തുണ്ടക്ക് ജീവപര്യന്തം തടവ്. ഇരട്ട സ്ഫോടന കേസിലാണ് വിധി.  75 കാരനായ തുണ്ടയ്ക്ക്  ജീവപര്യന്തത്തിന് പുറമെ  50,000 രൂപ പിഴയും കോടതിയില്‍ കെട്ടിവയ്ക്കണം. സോനിപത് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി സുശീല്‍ കുമാര്‍ ഗാര്‍ഗാണ് ശിക്ഷ വിധിച്ചത്.കൊലപാതക കുറ്റം, ക്രിമിനല്‍ ഗൂഡാലോചന, അപകടകരമായ സ്‌ഫോടകവസ്തു കൈവശം വയ്ക്കല്‍ എന്നിവയാണ് പ്രധാനമായി ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

2013 ആഗസ്റ്റ് 16നാണ് തുണ്ടയെ പോലീസ് പിടികൂടിയത്. 1996ലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 15 പേര്‍ക്കു പരുക്കേറ്റിരുന്നു. സിനിമാ തിയേറ്ററിലും മിഠായിക്കടയിലുമായാണ് സ്‌ഫോടനങ്ങള്‍ നടന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here