Advertisement

വ്യാജ പ്രചാരണം; ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു

October 10, 2017
Google News 0 minutes Read
migrant-labours-returning-home

ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ അതിക്രമം നടക്കുന്നതായി വൻ പ്രചാരണം. സംഭവത്തെ തുടർന്ന് സംസ്ഥാനം വിട്ടത് 600ലേറെ തൊഴിലാളികൾ. കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളിൽനിന്ന് നിരവധി പേരാണ് നാട്ടിലേക്ക് മടങ്ങുന്നത്. പലരും വ്യാജ സന്ദേശങ്ങളെ ഭയന്ന് തൊഴിലുടമയിൽ നിന്ന് കൂലിപോലും വാങ്ങാതെയാണ് മടങ്ങുന്നത്.

കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾ ആക്രമണത്തിന് ഇരയാകുകയാണെന്നത് സംബന്ധിച്ച പോസ്റ്ററുകൾ ബംഗാളിൽ വീടുകൾ തോറും കയറിയിറങ്ങി വിതരണം ചെയ്യുന്നുണ്ടെന്നാണ് ഇവർ പറയുന്നത്. കുടുംബങ്ങൾ കരച്ചിലാണെന്നും തിരിച്ച് വരണമെന്ന് അപേക്ഷിക്കുകയാണെന്നും തൊഴിലാളികൾ പറയുന്നു.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബംഗാളി തൊഴിലാളികൾക്കെതിരെ വ്യാജ പ്രചാരണം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ വ്യക്തമാക്കി. ഗൂഢലക്ഷ്യങ്ങൾ മുന്നിൽകണ്ട് നടത്തുന്ന ഇത്തരം പ്രചാരണങ്ങൾക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here