Advertisement

ബംഗളൂരുവിൽ കെഎസ്ആർടിസി ബസ്സിന് നേരെ കല്ലേറ്; മലയാളി യുവാവിന് ഗുരുതര പരിക്ക്

October 10, 2017
Google News 0 minutes Read
ksrtc attacked

ബംഗളൂരു എറണാകുളം കെഎസ്ആർടിസി ബസ്സിന് നേരെ ഉണ്ടായ കല്ലേറിൽ യുവാവിന് ഗുരുതര പരിക്ക്. ഹൊസക്കോട്ടയിൽനിന്ന് 40 കിലോമീറ്റർ അകലെ വച്ചാണ് കെഎസ്ആർടിസി ബസ്സിന് നേരം കല്ലേറ് ഉണ്ടായത്. ഗുരുതര പരിക്കേറ്റ പുത്തൻകുരിശ് സ്വദേശി സോനു ജോർജ് (23) എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

കല്ല് കൊണ്ട് ബസ്സിന്റെ ജനൽ ചില്ല് തകർന്ന് സോണിയുടെ തലയ്ക്കാണ് പരിക്കേറ്റത്. നെറ്റിയിൽ പുരികത്തിന് മുകളിലായുള്ള എല്ല് ചില്ലുകൾകൊണ്ട് പൊടിഞ്ഞ് പോയി. ഗുരുതര പരിക്കായതിനാൽ ഉടൻ തന്നെ ഓപ്പറേഷൻ നടത്തണമെന്നാണ് മെഡിക്കൽ ട്രസ്റ്റിലെ ഡോക്ടർമാർ പറയുന്നത്. ചികിത്സയ്ക്ക് മൂന്ന് ലക്ഷം രൂപയോളം ചിലവ് വരും. ഇത്രയും തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കൾ.

സുഹൃത്ത് ബോബിയ്‌ക്കൊപ്പം ബാഗ്ലൂരിൽ ഒരു ഇന്റർവ്യൂവിന് പൊയി തിരിച്ച് വരുന്ന വഴിയാണ് സോനുവിന് അപകടമുണ്ടായത്. അപകടം നടന്ന ഉടൻ സോനുവിനെ തൊട്ടടുത്തുള്ള ക്ലിനിക്കിൽ പ്രവേശിപ്പിച്ച ശേഷം കെഎസ്ആർടിസി ബസ്സുമായി ജീവനക്കാർ തിരിച്ചു പോന്നുവെന്ന് ബോബി പറയുന്നു. പരിക്ക് ഗുരുതരമാണെന്നും മികച്ച ആശുപത്രിയിലേക്ക് മാറ്റണമെന്നും ഡോക്ടർ നിർദ്ദേശിച്ചതിനെ തുടർന്ന് സോനുവിനെ വിജയ ഹോസ്പിറ്റലിലേക്കും അവിടെ നിന്ന് ആംബുലൻസിൽ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലേക്കും മാറ്റുകയായിരുന്നു.

സോനുവിന്റെ ചെറിയ ജോലിയിലെ വരുമാനമാണ് നിർധന കുടുംബത്തിന്റെ ഏക ആശ്വാസം. സഹോദരിയുടെ വിവാഹത്തിന് പണമുണ്ടാക്കാനുള്ള ശ്രമത്തിനിടയിലാണ് സോനു ആശുപത്രയിലായിരിക്കുന്നത്. താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ ബയോകെമിക്കൽ സെർവ്വീസ് എഞ്ചിനിയർ ായി ജോലി ചെയ്തു വരികയാണ് സോനു.

വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടാകുന്നതും യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കേൽക്കുന്നത് ഇപ്പോൾ ഒറ്റപ്പെട്ട സംഭവമല്ലാതായിരിക്കുന്നു. മാസങ്ങൾക്ക് മുമ്പ് ട്രയിനിന് നേരെ ഉണ്ടായ കല്ലേറിൽ ലോ കോ പൈലറ്റിന് കാഴ്ച നഷ്ടപ്പെട്ടിരുന്നു.

മാത്രമല്ല, കോഴിക്കോട് നിന്ന് ബാഗ്ലൂരിലേക്ക് പോയ കെഎസ്ആർടിസി ബസ്സിൽ മോഷണം നടന്നിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ഇതര സംസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള വാഹനങ്ങളിലെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ചർച്ചാ വിഷയമാകുന്ന സാഹചര്യത്തിലാണ് വീണ്ടും ഒരു ആക്രമണം ഉണ്ടായിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here