എയർ ഇന്ത്യ വാങ്ങാൻ താൽപര്യമുണ്ടെന്ന് ടാറ്റ
എയർ ഇന്ത്യ വാങ്ങുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. എയർഇന്ത്യയിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും, ടാറ്റ ഗ്രൂപ്പ് ആദ്യമായാണ് ഔദ്യോഗികമായി പ്രതികരിക്കുന്നത്.
കടബാധ്യത 52,000 കോടി രൂപയിൽ എത്തിയതിനെ തുടർന്നാണ് കേന്ദ്രസർക്കാർ എയർഇന്ത്യയെ വിൽക്കുന്നത്. എന്നാൽ തീരുമാനമെടുക്കാൻ വിൽപ്പന സംബന്ധിച്ച് സർക്കാർ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കണമെന്നും ചന്ദ്രശേഖരൻ പറഞ്ഞു. വ്യോമയാന രംഗത്തെ വിപുലീകരണത്തിന് ടാറ്റ തയ്യാറെടുക്കുകയാണെന്നും ചെയർമാൻ വ്യക്തമാക്കി.
wishes to buy air india says TATA
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here