Advertisement

മുല്ലപ്പെരിയാർ ഉപസമിതി ഇന്ന് അണക്കെട്ട് സന്ദർശിക്കും

October 11, 2017
Google News 1 minute Read
mullaperiyar sub committee to visit dam today

മുല്ലപ്പെരിയാർ ഉപസമിതി ഇന്ന് അണക്കെട്ട് സന്ദർശിക്കും. ഉപസമിതി ചെയർമാൻ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് പതിനൊന്നുമണിയ്ക്ക് പരിശോധനക്കായി അണക്കെട്ടിൽ എത്തുന്നത്.

മഴ ശക്തമാകുകയും ജലനിരപ്പ് 128 അടിക്ക് മുകളിൽ എത്തുകയും ചെയ്ത സമയത്ത് ഉപസമിതി അണക്കെട്ടിൽ പരിശോധന നടത്തണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.

മഴ ശക്തമായപ്പോൾ മുല്ലപ്പെരിയാറിന്റെ ചുമതലയുള്ള ജലവിഭവ വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ ജോർജ് ഡാനിയേലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രധാന അണക്കെട്ടിന്റെ 10, 11 ബ്ലോക്കുകൾക്കിടയിൽ പുതിയ ചോർച്ച കണ്ടെത്തിയിരുന്നു.ഇക്കാര്യവും ഉപസമിതി ചെയർമാനേയും മേൽനോട്ട സമതിയേയും കേരളം അറിയിച്ചിരുന്നെങ്കിലും ഇവർ അണക്കെട്ട് സന്ദർശിക്കാൻ തയ്യാറായില്ലെന്ന ആക്ഷേപമുണ്ട്.

ഇപ്പോൾ ജലനിരപ്പ് 122.7 അടിയിലേക്ക് താഴ്ന്നതിനാൽ 11ന് നടക്കുന്ന പരിശോധനയിൽ പുതിയ ചോർച്ച കാണാൻ കഴിയില്ല.

mullaperiyar sub committee to visit dam today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here