ഒടിയൻ ക്ലൈമാക്‌സ് ചിത്രീകരണം പുറത്ത്

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒടിയൻ മാണിക്യന്റെ കഥ പറയുന്ന ചിത്രം ഒടിയന്റെ ക്ലൈമാക്‌സ് ഷൂട്ടിങ്ങ് ആരംഭിച്ചു. ക്ലൈമാക്‌സ് ചിത്രീകരിക്കുന്ന വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇക്കാര്യം അറിയിച്ചത്. ഒടിയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

പീറ്റർ ആക്ഷൻ കൊറിയോഗ്രാഫി ഒരുക്കുന്നതിന്റെ ഏതാനും സെക്കൻഡ് മാത്രമുള്ള വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. 25 ദിവസമെടുത്താണ് ഒടിയന്റെ ക്ലൈമാക്‌സ് സീൻ ചിത്രീകരിക്കുന്നത്.

പ്രശസ്ത പരസ്യചിത്ര സംവിധായകൻ വിഎ ശ്രീകുമാർ മോഹൻലാലിനെ കേന്ദ്രകഥാപാത്രത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ഒടിയൻ.

odiyan climax scene shooting video

NO COMMENTS