Advertisement

ഉത്തര കൊറിയൻ അതിർത്തിയിൽ അമേരിക്കയുടെ ബോംബർ വിമാനം

October 12, 2017
Google News 1 minute Read

ഉത്തരകൊറിയക്ക് ശക്തമായ മുന്നറിയിപ്പുമായി അമേരിക്ക. ഉത്തരകൊറിയയുടെ അതിർത്തിക്കു സമീപം രണ്ട് ബോംബർ വിമാനങ്ങൾ പറത്തിയായിരുന്നു അമേരിക്കയുടെ താക്കീത്.

ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവരുമായി ചേർന്നായിരുന്നു അമേരിക്കയുടെ സൈനികാഭ്യാസം. യു.എസ് വ്യോമസേനയുടെ ബി1ബി വിഭാഗത്തിൽ പെടുന്ന ബോംബറുകൾക്കൊപ്പം ദക്ഷിണ കൊറിയയുടെ എഫ് 15 കെ പോർവിമാനങ്ങളും ഈ പ്രകടനത്തിന്റെ ഭാഗമായി.

ഉത്തര കൊറിയക്ക് താക്കീതായി കഴിഞ്ഞ സെപ്തംബർ അവസാനവാരത്തിലും അമേരിക്കയുടെ പോർവിമാനങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ജപ്പാൻ, ദക്ഷിണ കൊറിയൻ രാജ്യങ്ങളുമായി ചേർന്ന് സംയുക്ത പ്രകടനം ഇതു ആദ്യമായാണ്.

american bomber airplanes in north korean boundary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here