ആലപ്പുഴ മെഡിക്കൽ കോളേജിൽ ഡോക്ടർ മരിച്ച നിലയിൽ

shamna death reason medical negligence

ആലപ്പുഴ മെഡിക്കൽ കോളേജ് അധ്യാപകനും വകുപ്പ് മേധാവിയുമായ ഡോക്ടർ രാജശേഖരൻ നായരെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് കാർഡിയോ തെറാസിക് വിഭാഗം മേധാവിയാണ് ഡോക്ടർ രാജശേഖരൻ നായർ.

ആശുപത്രിയിലെ ചികിത്സാ വിഭാഗത്തോട് ചേർന്നുള്ള മുറിയിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം സ്വദേശിയാണ്.

NO COMMENTS