Advertisement

റിയൽ എസ്റ്റേറ്റ് മേഖലയിലും ജിഎസ്ടി വരുന്നു

October 12, 2017
Google News 1 minute Read
GST to be intorduced in real estate

റിയൽ എസ്റ്റേറ്റ് മേഖലയിലും പിടിയുറപ്പിച്ച് ജിഎസ്ടി. രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയും ജിഎസ്ടിക്ക് കീഴിൽ കൊണ്ടുവരുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി. വിഷയം നവംബർ9ന് ഗുവാഹാട്ടിയിൽ നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.

നികുതി പിരിവിന് ഏറ്റവും സാധ്യതയുള്ള മേഖലയാണ് ഇതെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് റിയൽ എസ്റ്റേറ്റിനെയും ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരുന്നത്.

ഇത് ഗുണമോ ദോഷമോ ?

ഭൂമിയിടപാടിനെ ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവന്നാൽ അത് ഭൂമിവാങ്ങുന്നവർക്ക് ഏറെ ഗുണം ചെയ്യും. കള്ളപ്പണത്തിന്റെ വലിയ തോതിൽ വരവ് തടയാൻ സഹായിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 12 ശതമാനമെങ്കിലും ജി.എസ്.ടി റിയൽ എസ്റ്റേറ്റ് മേഖലയിൽ ചുമത്താമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

GST to be intorduced in real estate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here