തോമസ് ചാണ്ടിയുടെ മാർത്താണ്ഡം കായൽ കയ്യേറ്റം; സ്‌റ്റോപ് മെമ്മോ കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി

thomas-chandy stop memo on marthandam river encroachment to be strictly followed says hc thomas chandy enters one month long leave

തോമസ് ചാണ്ടിയുടെ മാർത്താണ്ഡം കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട സ്റ്റോപ് മെമ്മോ കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. സ്‌റ്റോപ് മെമ്മോ നൽകിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും സർക്കാർ പറഞ്ഞു. നികത്തിയ മണ്ണ് മാറ്റാൻ നിർദ്ദേശം നൽകിയതായും സർക്കാർ അറിയിച്ചു.

ഒപ്പം, കയ്യേറ്റം സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. പത്ത് ദിവസത്തിനുള്ളിൽ കേസ് വീണ്ടും പരിഗണിക്കും.

 

stop memo on marthandam river encroachment to be strictly followed says HC

NO COMMENTS