സ്‌കൂൾ ബസ് മുതൽ സ്‌കൂൾ ബാഗ് വരെ കാവി നിറത്തിൽ; യുപി സർക്കാരിന്റെ പുത്തൻപരിഷ്‌കരണം

uttar pradesh dips everything in saffron color

ഉത്തർ പ്രദേശിലെ സ്‌കൂൾ ബസിനെ മുതൽ സ്‌കൂൾ ബാഗിനെ വരെ കാവി നിറമുടുപ്പിച്ച് യോഗി സർക്കാർ. ഗ്രാമീണ മേഖലയിൽ സർവീസ് നടത്തുന്നതിനായി, സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ 50 കാവി ബസുകളാണ് യോഗി കഴിഞ്ഞ ദിവസം ഫ്‌ളാഗ് ഓഫ് ചെയ്തത്. ഉദ്ഘാടന പരിപാടിയുടെ സ്റ്റേജിൽ മൊത്തം കാവി കർട്ടൻ, കാവി ബലൂണുകൾ.

സർക്കാർ ബുക്ക്‌ലെറ്റുകളും കാവി നിറത്തിലാണ് പുറത്തിറക്കുന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിലെ കസേരയിലും കാർ സീറ്റിലും കാവി ടവലിട്ട് തുടങ്ങിയ പരിഷ്‌കാരങ്ങളാണ് സംസ്ഥാനത്തെ നഗരങ്ങളെ കാവിയിൽ മുക്കുന്ന തരത്തിലേയ്ക്ക് വികസിച്ചിരിക്കുന്നത്.

uttar pradesh dips everything in saffron color

NO COMMENTS