Advertisement

മെട്രോ നിര്‍മ്മാണതൊഴിലാളികളുടെ മേല്‍ ലോറി പാഞ്ഞുകയറി; മൂന്ന് മരണം

October 13, 2017
Google News 0 minutes Read
kochi metro palarivattom maharajas first trial run tomorrow

കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളുടെ മേല്‍ ചരക്ക് ലോറി പാഞ്ഞുകയറി മൂന്ന് മരണം. ഒരാളുടെ നില അതീവ ഗുരുതരമാണ്. അന്യസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.  ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വാഹനം വഴി തിരിച്ച് വിടുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരുടെ മേലേക്കാണ് വണ്ടി പാഞ്ഞുകയറിയത്. രണ്ട് പേര്‍ തത്ക്ഷണം മരിച്ചു. ഒരാള്‍ ഇന്ന് രാവിലെ ആശുപത്രിയിലുമാണ് മരിച്ചത്.

ടാങ്കര്‍ ലോറിയാണ് ഇടിച്ചതെന്നാണ് സൂചന. ഇടിച്ച ലോറി നിറുത്താതെ പോയി. പോലീസ് അന്വേഷണം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here