Advertisement

മെട്രോ വൺ കാർഡ്; സേവനം എല്ലാ സ്‌റ്റേഷനുകളിലും വ്യാപിപ്പിക്കാനൊരുങ്ങി കെഎംആർഎൽ

October 18, 2017
Google News 1 minute Read
metro one card service to be extended in all stations

മെട്രോ യാത്രക്കാർക്കായി പുറത്തിറക്കിയ വൺ കാർഡ് സേവനം എല്ലാ മെട്രോ സ്‌റ്റേഷനുകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി കെഎംആർഎൽ.

ആലുവ മുതൽ മഹാരാജാസ് വരെയുള്ള സ്റ്റേഷനുകളിൽ നിന്ന് കാർഡുകൾ വാങ്ങാനും റീചാർജ് ചെയ്യാനുമുള്ള സൗകര്യമാണ് ഇന് മുതൽ ലഭ്യമാവുകയെന്ന് കെഎംആർഎൽ അധികൃതർ അറിയിച്ചു. നവംബർ ആദ്യവാരം മുതൽ ഈ സേവനം ലഭ്യമാകും.

എന്താണ് വൺ കാർഡ് ?

കൊച്ചി മെട്രോയിൽ യാത്ര ചെയ്യാൻ വൺ കാർഡ് ഉള്ളവർ പ്രത്യേക ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല. പ്രവേശന ഗെയിറ്റിൽ ടിക്കറ്റിന് പകരം വൺ കാർഡ് സൈ്വപ്പ് ചെയ്താൽ മതി.

300 രൂപ കൊടുത്താൽ വൺ കാർഡ് സ്വന്തമാക്കാം. വൺ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യുന്ന യാത്രികർക്ക് 20 ശതമാനം ഇളവാണ് കെഎംആർഎൽ അധികൃതർ നൽകിയിരിക്കുന്നത്.

കെഎംആർഎൽ ആക്‌സിസ് ബാങ്കുമായി ചേർന്ന് പുറത്തിറക്കിയ കാർഡ് ഒരേ സമയം യാത്രാ കാർഡും ഡെബിറ്റ് കാർഡുമായി ഉപയോഗിക്കാം.

നിലവിൽ ചങ്ങമ്പുഴ പാർക്ക്, പുളിഞ്ചോട് തുടങ്ങി നിശ്ചിത സ്‌റ്റേഷനുകളിൽ മാത്രമേ വൺ കാർഡ് ലഭിക്കുന്നുള്ളു.

metro one card service to be extended in all stations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here