Advertisement

വിശന്ന് വലഞ്ഞ് രണ്ട് വയസ്സുകാരന്‍ നടുറോഡില്‍; അപകടം വഴിമാറിയത് തലനാരിഴയ്ക്ക്

October 19, 2017
Google News 0 minutes Read
baby

രണ്ടു വയസുള്ള ആണ്‍കുഞ്ഞ് പാതിരാത്രിയില്‍ ഒറ്റയ്‌ക്ക് ദേശീയപാതയിലേക്ക് നടന്നെത്തി. ഹോട്ടല്‍ ജീവനക്കാര്‍ തക്ക സമയത്ത് കണ്ടത് കൊണ്ട് അപകടം ഒഴിവായി. പറമ്പയം പാലത്തിന് സമീപമാണ് സംഭവം. തരിശുപാടത്ത് കുടില്‍കെട്ടി താമസിക്കുന്ന ആലുവ പട്ടേരിപ്പുറം സ്വദേശി കുമാറിന്റെ മകന്‍ അപ്പുവാണ് നെടുമ്പാശേരി ദേശീയപാതയില്‍ കഴിഞ്ഞദിവസം രാത്രി 12 മണിയോടെ എത്തിയത്. രാത്രിയില്‍ ദേശീയപാതയിലെ കടവരാന്തയിലാണ് കുമാറും മകനും കിടക്കാറുള്ളത്. ഇന്നലെ രാത്രി വിശന്നുവലഞ്ഞ കുഞ്ഞ് റോഡിലേക്ക് ഇറങ്ങുകയായിരുന്നു. രാത്രിയില്‍ തലങ്ങുംവിലങ്ങും വാഹനങ്ങള്‍ പോകുന്ന ദേശീയപാതയുടെയാണ് കുഞ്ഞ് നടന്നത്. തൊട്ടടുത്തുള്ള ഹോട്ടലിന്റെ ഉടമ സിദ്ദിഖ് കുഞ്ഞിനെ കണ്ടു. ഇയാള്‍  ഓടിച്ചെന്ന് കുഞ്ഞിനെ  ഹോട്ടലില്‍ കൊണ്ട് വന്ന് ഭക്ഷണം നല്‍കി. ഇതോടെ കുഞ്ഞ് കരച്ചില്‍ അവസാനിപ്പിച്ചു. സിദ്ദിഖ് അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയപ്പോഴേക്കും കുഞ്ഞിന്റെ അച്ഛന്‍ കുമാറും എത്തി. തുടര്‍ന്ന് കുഞ്ഞിനെ അച്ഛനൊപ്പം വിടുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here