Advertisement

ഇന്ത്യയിൽ അന്തരീക്ഷ മലിനീകരണത്തിൽ ഒരോ മിനുട്ടിലും മരിക്കുന്നത് അഞ്ച് പേർ വീതം

October 20, 2017
Google News 0 minutes Read
air pollution

ഡൽഹി അടക്കമുള്ള ഇന്ത്യയിലെ പ്രധാന നഗരങ്ങളെല്ലാം അന്തരീക്ഷ മലിനീകരണത്തിൽ പിടിച്ച് നിൽക്കാനാകാതെ പാട് പെടുമ്പോൾ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. അന്തരീക്ഷ മലിനീകരണം മൂലം ഇന്ത്യയിൽ 2015 ൽ മാത്രം ജീവൻ നഷ്ടമായത് 25 ലക്ഷം പേർക്കെന്നാണ് നെതർലാന്റിൽനിന്ന് പുറത്തിറക്കുന്ന ആരോഗ്യമാസിക നൽകുന്ന കണക്കുകൾ പറയുന്നത്.

ഒരോ മിനുട്ടിലും മരിക്കുന്നത് അഞ്ച് പേർ വീതമാണ്. ചൈനയാണ് അന്തരീക്ഷ മലിനീകരണം മൂലം മരിക്കുന്നവരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്. 18 ലക്ഷം പേരാണ് ഇവിടെ 2015ൽ മരിച്ചത്. അന്തരീക്ഷ മലിനീകരണത്തിന്റെ ഫലമായി പക്ഷാഘാതം, ഹൃദയാഘാതം, ശ്വാസകോശ ക്യാൻസർ എന്നിവയാണ് കൂടുതൽ പേരുടെയും മരണകാരണം.

ലോകത്ത് തന്നെ 65 ലക്ഷം പേരാണ് അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് മരിച്ചത്. ഡൽഹി ഐഐടി, യുഎസ്സിലെ ഐകാൻ സ്‌കൂൾ ഓഫ് മെഡിസിൻ എന്നിവരാണ് വിഷയത്തിൽ പഠനം നടത്തിയത്. അന്തരീക്ഷ മലിനീകരണം കാരണം കൂടുതൽ മരണം സംഭവിക്കുന്നത് വികസ്വര, അവികസിത രാജ്യങ്ങളിലാണെന്നും പഠനം പറയുന്ന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here