Advertisement

സംസ്ഥാന ടെലിവിഷൻ അവാർഡ്; ഫ്‌ളവേഴ്‌സിന് ആറ് പുരസ്‌കാരങ്ങൾ

October 21, 2017
Google News 0 minutes Read
pokkuvayil
  • പോക്കുവെയിൽ മികച്ച സീരിയൽ
  • ഉപ്പും മുളകും മികച്ച കോമഡി പ്രോഗ്രാം
  • ശ്രുതി ലക്ഷ്മി മികച്ച നടി (പോക്കുവെയിൽ)
  • റീനാ ബഷീർ മികച്ച രണ്ടാമത്തെ നടി (പോക്കുവെയിൽ)
  • ബിജു സോപാനം മികച്ച കോമേഡിയൻ (ഉപ്പും മുളകും)
  • നിഷ സാരംഗ് ഹാസ്യാഭിനേത്രി പ്രത്യേക ജൂറി പരാമർശം (ഉപ്പും മുളകും)

2016 ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. കഥാ വിഭാഗത്തിലെ 22 അവാർഡുകളിൽ അഞ്ച് അവാർഡുകളും ഒരു ജൂറി പരാമർശവുമടക്കം ആറ് പുരസ്‌കാരങ്ങൾ ഫ്‌ളവേഴ്‌സ് ടി വി സ്വന്തമാക്കി.

മികച്ച ടെലി സീരിയലിനുള്ള പുരസ്‌കാരം ഫ്‌ളവേഴ്‌സ് ടി വി നിർമ്മിച്ച് കെ കെ രാജീവ് സംവിധാനം ചെയ്ത പോക്കുവെയിൽ സ്വന്തമാക്കി. പോക്കുവെയിലിലെ അഭിനയത്തിന് മികച്ച നടിയായി ശുത്രി ലക്ഷ്മിയെയും മികച്ച രണ്ടാമത്തെ നടിയായി റീനാ ബഷീറിനെയും തെരഞ്ഞെടുത്തു. ജയരാജ് വിജയ് ആണ് പോക്കുവെയിലിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മികച്ച കോമഡി പ്രോഗ്രാമിനുള്ള പുരസ്‌കാരം ഫ്‌ളവേഴ്‌സിലെ ഉപ്പും മുളകും സ്വന്തമാക്കി. ഫ്‌ളവേഴ്‌സ് ചാനൽ നിർമ്മിക്കുന്ന ഉപ്പും മുളകിന്റെയും സംവിധാനം നിർവ്വഹിക്കുന്നത് ഉണ്ണികൃഷ്ണൻ ആർ ആണ്. ഉപ്പും മുളകിലെ അഭിനയത്തിന് മികച്ച കൊമേഡിയനുള്ള പുരസ്‌കാരം ബിജു സോപാനവും മികച്ച ഹാസ്യാഭിനേതാവി(പെൺ)നുള്ള പ്രത്യേക ജൂറി പരാമർശം നിഷ സാരംഗും നേടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here