Advertisement

സ്ത്രീധനം നൽകിയാൽ വിരൂപയായ പെൺകുട്ടിക്കും വിവാഹിതയാകാം; സ്ത്രീധത്തിന്റെ ‘പ്രയോജനങ്ങൾ’ എണ്ണിപറഞ്ഞ് പാഠപുസ്തകം

October 21, 2017
Google News 2 minutes Read
college study material says dowry helps girls

സ്ത്രീധനം നൽകാൻ തന്റെ അച്ഛൻ സാമ്പത്തിക ശേഷിയില്ലെന്ന വിഷമം മൂലം പതിനേഴുകാരി ആത്മഹത്യ ചെയ്ത സംഭവം വളരെ നടുക്കത്തോടെയും വേദനയോടെയുമാണ് നാം കേട്ടറിഞ്ഞത്. ഇത്തരത്തിൽ സ്ത്രീധന സമ്പ്രദായത്തിന്റെ ഇരകളായി നിത്യവും നിരവധി സ്ത്രീകളുടെ ജീവിതമാണ് ഹോമിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ് സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമാക്കിയതും.

എന്നാൽ സ്ത്രീധനത്തിന്റെ ‘പ്രയോജനങ്ങളെ’ കുറിച്ച് എണ്ണി പറഞ്ഞ് സ്ത്രീധനം എന്തുകൊണ്ടും നല്ലതാണെന്ന് കുട്ടികളെ പറഞ്ഞ് ‘പഠിപ്പിക്കുകയാണ്’ സെന്റ് ജോസഫ് കോളേജ് അധികൃതർ.

ബംഗലൂരു ശാന്തി നഗറിൽ സ്ഥിതി ചെയ്യുന്ന സെന്റ് ജോസഫ് കോളേജിലെ ബിഎ വിദ്യാർത്ഥികൾക്ക് നൽകിയ സ്റ്റഡി മെറ്റീരിയലിലാണ് സ്ത്രീധനത്തിന്റെ ‘ഗുണകണങ്ങൾ’ അക്കമിട്ട് പറഞ്ഞിരിക്കുന്നത്.

സ്ത്രീധനം നൽകിയാൽ വിരൂപയായ പെൺകുട്ടിക്കും വിവാഹിതയാകാമെന്നും, വിവാഹത്തിന് താൽപര്യമില്ലാത്ത ആൺകുട്ടികളെയും, നല്ല ഭംഗിയുള്ള പുരുഷന്മാരെയുമെല്ലാം ‘ആകർഷിക്കാൻ’ സ്ത്രീധനം ആവശ്യമാണെന്നും എന്തിനേറെ ഭർ്തതാവിന്റെ സ്‌നേഹം ലഭിക്കാൻ സ്ത്രീധനം സഹായകമാകും എന്നുവരെ പാഠഭാഗത്തിൽ പറയുന്നു.

റിതിക രമേശ് എന്ന യുവതി ഈ പാഠഭാഗം തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

ഏത് പുസ്തകത്തിൽ നിന്നുമാണ് ഈ ഭാഗം എടുത്തിരിക്കുന്നത് എന്ന് തങ്ങൾക്കറിയില്ലെന്നും, അധ്യാപകർ വിവിധ പുസ്തകങ്ങളിൽ നിന്നും പഠിക്കാനുള്ള ഭാഗങ്ങൾ ഫോട്ടോസ്റ്റാറ്റ് എടുത്ത് തരികയാണ് ചെയ്യാറെന്നും, അത്തരത്തിൽ ലഭിച്ച ഫോട്ടോസ്റ്റാറ്റാണ് ഇതെന്നുമാണ് ഈ പാഠഭാഗം ലഭിച്ച വിദ്യാർത്ഥി മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാൽ തങ്ങൾ സ്റ്റഡി മെറ്റീരിയലുകളോ ഫോട്ടോസ്റ്റാറ്റുകളോ വിതരണം ചെയ്യാറില്ലെന്നും, ക്ലാസിൽ പാഠഭാഗങ്ങൾ ചർച്ച ചെയ്യാറാണ് പതിവെന്നുമായിരുന്നു കോളേജ് അധികൃതരുടെ വാദം.

college study material says dowry helps girls

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here