Advertisement

ടൈറ്റാനിക്കിന്റെ ശേഷിപ്പായ കത്ത് ലേലത്തിൽ വിറ്റത് റെക്കോർഡ് തുകയ്ക്ക്

October 22, 2017
Google News 0 minutes Read
LETTER.TITANIC

ടൈറ്റാനിക്കിനെ കുറിച്ചുള്ളതെന്തും വാർത്തയാണ്. ഇത്തവണ ഒരു കത്താണ് ടൈറ്റാനിക്കിൽനിന്നുള്ള വാർത്ത.
10804110 രൂപയ്ക്കാണ് ടൈറ്റാനിക് കപ്പൽ ദുരന്തത്തിന്റെ അവശേഷിപ്പായ ഒരു കത്ത് ലേലത്തിൽ വിറ്റത്. ദുരന്തത്തിൽ മരിച്ചയാളുടെ കത്താണ് വൻതുകയ്ക്ക് ലേലം ചെയ്തത്.

കപ്പലിലെ ഫസ്റ്റ് ക്ലാസ് യാത്രക്കാരനായിരുന്ന അലക്‌സാണ്ടർ ഒസ്‌കർ ഹോൾവേഴ്‌സൺ തന്റെ മാതാവിന് എഴുതിയ കത്താണ് ഈ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്.
ടൈറ്റിനിക്കിന്റെ രാജകീയതയെയും ഭക്ഷണത്തെയും സംഗീതത്തെയും പുകഴ്ത്തി അലക്‌സാണ്ടർ എഴുതിയ കത്താണിത്.

1912 ഏപ്രിൽ 13നാണ് ഈ കത്ത് എഴുതിയിരിക്കുന്നത്. കപ്പൽ ദുരന്തത്തിന്റ അവസാനത്തെ ശേഷിപ്പാണ് ഈ കത്ത് എന്നതാണ് ഇതിന്റെ മൂല്യം ഇത്രയ്ക്ക് ഉയർത്തിയത്. അലക്‌സാണ്ടറുടെ കുടുംബാംഗങ്ങളായ ഹെന്റി അൽഡ്രിഡ്ജും മകനുമാണ് ലേലത്തിന് പിന്നിൽ. 1912 ഏപ്രിൽ 14നാണ് ടൈറ്റാനിക് കപ്പൽ മഞ്ഞുമലയിൽ ഇടിച്ച് തകർന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here