Advertisement

അശ്ലീലചിത്രങ്ങൾ പ്രചരിക്കുന്നതിന് തടയിടാൻ പുത്തൻ വഴിയുമായി ഫേസ്ബുക്ക്

November 11, 2017
Google News 0 minutes Read
facebook finds solution to stop spreading nude pics

അശ്ലീലചിത്രങ്ങൾ പ്രചരിക്കുന്നത് തടയാൻ പുതിയ മാർഗങ്ങളുമായി ഫേസ്ബുക്ക് രംഗത്ത്.

ഓസ്‌ട്രേലിയയിലാണ് ഇത് സംബന്ധിച്ച പരീക്ഷണം നടത്തുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ നിങ്ങളുടെ നഗ്‌നഫോട്ടോയോ മറ്റൊ ആർക്കെങ്കിലും കൈമാറിയിട്ടുണ്ടെങ്കിൽ, അത് ദുരുപയോഗിക്കും എന്ന് തോന്നുന്നുവെങ്കിൽ നിങ്ങളുടെ സ്വന്തം നഗ്‌ന ചിത്രം മെസഞ്ചർ വഴി നൽകാനാണ് ഫെയ്‌സ്ബുക്ക് പറയുന്നത്. ഈ ചിത്രം ഉപയോഗിച്ച് ഒരു ഡിജിറ്റൽ ഫിംഗർ സൃഷ്ടിക്കാനും സമ്മതത്തോടെയല്ലാതെ വ്യക്തിയുടെ നഗ്‌ന ദൃശ്യം മറ്റാരെങ്കിലും പ്രചരിപ്പിക്കുന്നത് തടയാനാകുമെന്നുമാണ് ഫെയ്‌സ്ബുക്കിൻറെ അവകാശവാദം.

അശ്ശീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിന് തടയിടാൻ ഓസ്‌ട്രേലിയൻ സർക്കാർ ഏജൻസിയുമായി ഫെയ്‌സ്ബുക്ക് നിലവിൽ കൈകോർത്തിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here