Advertisement

ദേവസ്വം ബോർഡ് നിയമനത്തിൽ തൽസ്ഥിതി തുടരാൻ ഹൈക്കോടതി ഉത്തരവ്

November 15, 2017
Google News 1 minute Read
devaswom board

തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമനത്തിൽ തൽസ്ഥിതി തുടരാൻ ഹൈക്കോടതി ഉത്തരവിട്ടു. പുതിയ പ്രസിഡന്റായി എൻ പദ്മകമാറും മെമ്പറായി കെപി ശങ്കരദാസും രാവിലെ ചുമതല ഏറ്റതായി സർക്കാർ അറിയിച്ചു. ദേവസ്വം ബോർഡിന്റെ കാലാവധി രണ്ടു വർഷമായി ചുരുക്കിയ ഓർഡിനൻസ് ചോദ്യം ചെയ്ത് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത് . ഓർഡിനൻസിലൂടെ മാറ്റാനാവില്ലെന്ന പ്രയാർ ഗോപാലകൃഷ്ണന്റെ ഹർജിയിൽ കോടതി വിശദമായ വാദം കേൾക്കും .കേസിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി.

devaswom board

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here