Advertisement

ഹിന്ദുക്കള്‍ എല്ലാവരേയും അംഗീകരിക്കണം: കമല്‍ ഹാസന്‍

November 16, 2017
Google News 0 minutes Read
will form new political party says kamal hassan

ഇന്ത്യയില്‍ ഭൂരിപക്ഷമുള്ള ഹിന്ദുക്കള്‍ മറ്റുള്ളവരെ അംഗീകരിക്കാന്‍ തയ്യാറാകണമെന്ന് നടന്‍ കമല്‍ഹാസന്‍. ഇന്ത്യയില്‍ ഭൂരിപക്ഷം ഉള്ളത് ഹിന്ദുക്കളാണ്. അതിനാല്‍ മറ്റുള്ളവരെ അംഗീകരിക്കണം. അന്തവികേദനിലെഴുതിയ പംക്തിയിലാണ് കമല്‍ഹാസന്റെ പരാമര്‍ശം. ഭൂരിപക്ഷമായ ഹിന്ദുക്കൾക്ക് ഒരു മുതിർന്ന സഹോദരന്റെ കടമയാണുള്ളത്. തങ്ങൾ വലിയവരാണെന്ന് അവകാശപ്പെടുന്ന അവരുടെ ഹൃദയങ്ങളും വലുതായിരിക്കണം. മറ്റുള്ളവരെ അംഗീകരിക്കണം. അവർ എന്തെങ്കിലും തെറ്റു ചെയ്തതായി ബോധ്യപ്പെട്ടാൽ തിരുത്തി കൊടുക്കണം. പക്ഷേ, ഒരാളെ ശിക്ഷിക്കാനുള്ള അവകാശം കോടതിക്കാണുള്ളത്. കോടതികളെ അതിന് അനുവദിക്കണം.

സാധാരണക്കാര്‍ക്കായി പുറത്തിറക്കിയ മൊബൈൽ ആപ്പിൽ മാത്രം വിശ്വസിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങില്ല. വിമർശനങ്ങൾ ഉണ്ടെങ്കിലും രാജ്യത്തെ നികുതികൾ അടയ്ക്കാൻ ജനം തയാറാകണം. സാധാരണക്കാര്‍ക്കായി പുറത്തിറക്കിയ മൊബൈൽ ആപ്പിൽ മാത്രം വിശ്വസിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങില്ല. കൂടുതൽ നടപടികള്‍ വരാനിരിക്കുന്നതേയുള്ളൂവെന്നും കമല്‍ഹാസന്‍ ലേഖനത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here