Advertisement

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഐഎസില്‍ ചേര്‍ന്നതിന്റെ വിവരങ്ങള്‍ പുറത്ത്

November 18, 2017
Google News 1 minute Read
isis

കണ്ണൂര്‍ സ്വദേശിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷാജഹാന്‍ വെള്ളുവകണ്ടി ഇസ്ലാമിക് സ്റ്റേറ്റ്‌സില്‍ ചേര്‍ന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ഇന്ത്യാടുഡേ പുറത്തു വിട്ടു.

സിറിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ തുര്‍ക്കി പോലീസ് പിടികൂടി ഇന്ത്യയിലേക്ക് തിരിച്ചയച്ച ഷാജഹാനെ സുരക്ഷാസേന ചോദ്യം ചെയ്തപ്പോഴാണ് ഐ.എസ് റിക്രൂട്ട്‌മെന്‍റ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തായത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ടവരുമായാണ് ഇയാള്‍ തുര്‍ക്കിയില്‍ എത്തിയത്. ഇവിടെ നിന്ന് സിറിയയിലേക്ക് കടക്കുന്നതിനിടെയാണ് പിടിയിലായത്.
2007-08ല്‍ ഷാജഹാന്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഏരിയ പ്രസിഡന്റായിരുന്നു. ഫ്രീ തിങ്കേഴ്‌സ്, റൈറ്റ് തിങ്കേഴ്‌സ് എന്നീ ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ വഴിയാണ് ഇയാള്‍ തീവ്ര സ്വഭാവമുള്ളവരുമായി അടുത്തത്. 2013ല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഒരു സെമിനാറില്‍ വച്ച് പരിചയപ്പെട്ട ഷമീര്‍ എന്നയാളാണ് ഷാജഹാനെ സിറിയയിലേക്ക് പോകാന്‍ പ്രേരിപ്പിച്ചത്. സിറിയയില്‍ എത്തിയ ഷമീര്‍ വാട്‌സാപ്പ് വഴി ഷാജഹാനെ ബന്ധപ്പെടുകയും സിറിയക്ക് വരുവാനും ആവശ്യപ്പെട്ടു.
2016-ല്‍ ഷാജഹാന്‍ സിറിയയ്ക്ക് തിരിച്ചു. എന്നാല്‍ സിറിയയില്‍ കടക്കാനുള്ള ശ്രമം പരാജയപ്പെട്ടു.
2017-ല്‍ വീണ്ടും തുര്‍ക്കി അതിര്‍ത്തി വഴി സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ച ഷാജഹാനെ വ്യാജപാസ്‌പോര്‍ട്ടുമായി സുരക്ഷാസേന പിടികൂടി ഇന്ത്യയിലേക്ക് തിരിച്ചയച്ചു.
കേരളത്തില്‍ നിന്നും കാണാതായ 17 യുവാക്കളും ഐ.എസില്‍ ചേര്‍ന്നിട്ടുണ്ടെന്നും കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ തന്നെ ഒന്‍പത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സിറിയയിലെത്തി ഐ.എസില്‍ ചേര്‍ന്നുവെന്നും ഷാജഹാന്‍ ചോദ്യം ചെയ്യല്ലില്‍ പറഞ്ഞതായി ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

isis, popular front

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here