Advertisement

ഗോവ ചലച്ചിത്രോത്സവത്തില്‍ എസ് ദുര്‍ഗ്ഗയ്ക്ക് അനുമതി നിഷേധിച്ച സംഭവം; ഹൈക്കോടതി വിധി നാളെ

November 20, 2017
Google News 0 minutes Read
s durga

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ സനൽ ശശിധരന്റ എസ്.ദുർഗ എന്ന ചിത്രത്തിന് അനുമതി നിഷേധിച്ചെന്ന കേസിൽ ഹൈക്കോടതി നാളെ വിധി പറയും. കേസ് കേൾക്കാൻ കേരള ഹൈക്കോടതിക്ക് അധികാരമില്ലെന്ന കേന്ദ്ര സർക്കാർ വാദം പരിശോധിക്കുമെന്ന് കോടതി വാക്കാൽ വ്യക്തമാക്കി. പ്രദർശനാനുമതി നിഷേധിച്ചത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന്
ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഓഗസ്റ്റിൽ സമർപ്പിച്ച ചിത്രത്തിന്റെ സെൻസർ ചെയ്യുന്നതിന് മുൻപുള്ള പ്രിന്റ് ജൂറി കണ്ടതാണെന്നും തുടർന്ന് സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി . നവംബർ 9 ന് ചിത്രം തള്ളിക്കുന്ന
അറിയിപ്പ് മാത്രമാണ് ലഭിച്ചത് . ഇക്കാലയളവിൽ ചിത്രം ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിരവധി ഇ മെയിൽ സന്ദേശങ്ങൾ അയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും ഹർജിക്കാരൻ വ്യക്നമാക്കി . സിനിമയുടെ സെൻസർ ചെയ്യാത്ത പ്രിന്റാണ് ജൂറി കണ്ടതെന്നും അത് പ്രദർശിപ്പിക്കണമെങ്കിൽ ഇളവ് വേണമെന്നുമാണ് കേന്ദ്ര സർക്കാരിന് റ വാദം. ഹർജിക്കാരൻ ഇളവിന് അപ്രക്ഷിച്ചിട്ടില്ല .
ഈ കേസ് പരിഗണിക്കാൻ കേരള ഹൈക്കോടതിക്ക് അധികാരമില്ലന്നും കേന്ദ്രം ബോധിപ്പിച്ച

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here