Advertisement

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം 23മുതല്‍

November 21, 2017
Google News 1 minute Read
science fest

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം 23മുതല്‍ 26 വരെ കോഴിക്കോട് നടക്കും. നാളെയാണ് വിളംബര ഘോഷയാത്ര. വൈകിട്ട് 4.30ന് ഡിഡിഇ ഓഫീസ് പരിസരത്തു നിന്ന് ആരംഭിക്കുന്ന ജാഥ ബിഇഎം ഗേള്‍സ് എച്ച്എസ്എസ്സില്‍ സമാപിക്കും.
നടക്കാവ് ഗവ. ഗേള്‍സ് എച്ച്എസ്എസിനുപുറമെ മലബാര്‍ ക്രിസ്ത്യന്‍കോളജ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മാനാഞ്ചിറ ഗവ.മോഡല്‍ എച്ച്എസ്എസ്, സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച്എസ്എസ്, സെന്റ് ആഞ്ചലാസ് യുപി സ്‌കൂള്‍, സെന്റ്‌ജോസഫ്‌സ് ബോയ്‌സ് എച്ച്എസ്എസ്, ബിഇഎം ഗേള്‍സ് എച്ച്എസ്എസ് എന്നിവിടങ്ങളാണ് ശാസ്‌ത്രോത്സവത്തിന്റെ വേദി.

217 ഇനങ്ങളിലായി 6802 മത്സരാര്‍ത്ഥികളാണ് ശാസ്‌ത്രോത്സവത്തില്‍ പങ്കെടുക്കുക. പ്രവൃത്തിപരിചയമേളയില്‍ 3500 പേരും ശാസ്ത്രമേളയില്‍ 1120 പേരും ഗണിതശാസ്ത്രമേളയില്‍ 924 പേരും സാമൂഹ്യശാസ്ത്രമേളയില്‍ 700 പേരും ഐടി മേളയില്‍ 308 പേരും വൊക്കേഷണല്‍ എക്‌സ്‌പോയില്‍ 250 വിദ്യാര്‍ത്ഥികളും പങ്കെടുക്കും.
പ്രവൃത്തി പരിചയമേളക്കായി 60,000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയിലുള്ള കൂറ്റന്‍ പന്തലാണ് ഒരുങ്ങുന്നത്. 24,25 ദിവസങ്ങളില്‍ മലബാര്‍ ക്രിസ്ത്യന്‍കോളജ് ഗ്രൗണ്ടില്‍ കളരിപ്പയറ്റ്, മാജിക് സന്ധ്യ, പാവനാടകം, സംഗീത സന്ധ്യ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
പൂര്‍ണമായും ഹരിത പെരുമാറ്റ ചട്ടം പാലിച്ചാകും മേളയുടെ നടത്തിപ്പ്. മേളയുടെ രജിസ്‌ട്രേഷന്‍ 23 ന് രാവിലെ 10 മുതല്‍ നടക്കാവ് ഗവ. ഗേള്‍സ് എച്ച്എസ്എസ്സില്‍ ആരംഭിക്കും.
ശാസ്‌ത്രോത്സവത്തിന്റെ പ്രോഗ്രാം കമ്മറ്റി ഓഫീസ് കഴിഞ്ഞ ദിവസം നടക്കാവ് ഗേള്‍സ് ഹൈസ്‌കൂളില്‍ എ. പ്രദീപ്കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

science fest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here