Advertisement

പ്രവാസികൾക്ക് ഇനി സർക്കാർ പെൻഷൻ തുക അൽ അൻസാരി എക്‌സ്‌ചേഞ്ച് വഴി നിക്ഷേപിക്കാം

November 22, 2017
Google News 1 minute Read
Al Ansari Exchange offer overseas Indians the facility to pay National Pension Scheme contributions

സർക്കാരിന്റെ നാഷ്ണൽ പെൻഷൻ സ്‌കീമിലേക്കുള്ള തുക പ്രവാസികൾക്ക് ഇനി മുതൽ അൽ അൻസാരി എക്‌സ്‌ചേഞ്ച് വഴി ചെയ്യാം. ഇതിനായി അൽ അൻസാരി എക്‌സ്‌ചേഞ്ച് ഐബിഎംസിയുമായി കരാർ ഒപ്പുവെച്ചുവെന്ന് അൽ അൻസാരി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

നേരത്തെ വിദേശത്തുള്ളവർക്ക് പാൻ കാർഡിനായി അൽ അൻസാരി എക്‌സ്‌ചേഞ്ച് വഴി അപേക്ഷിക്കാൻ സൗകര്യമൊരുക്കിയത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഈ സേവനം നിരവധി ഇന്ത്യക്കാരാണ് പ്രയോജനപ്പെടുത്തിയത്.

സർക്കാരിന്റെ പെൻഷൻ പദ്ധതികളിൽ പ്രവാസികൾക്കും പങ്കാളികളാകാൻ സാധിക്കുന്നതോടെ വാർധക്യത്തിലും അവർക്ക് സമാധാനവും സന്തോഷപരവുമായ ജീവിതം നയിക്കാനാകുമെന്ന് എൽ അൻസാരി എക്‌സ്‌ചേഞ്ച് ജനറൽ മാനേജർ റാഷിദ് അലി അൽ അൻസാരി പറയുന്നു.

500 രൂപയാണ് പെൻഷൻ പദ്ധതിയിലേക്ക് അടക്കാവുന്ന ഏറ്റവും കുറവ് തുക. 18 മുതൽ 65 വയസ്സുവരെയുള്ള പ്രവാസികൾക്ക് ഈ പദ്ധതിയിൽ പങ്കാളികളാകാം.

al ansari

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here