Advertisement

ഇലക്ട്രോണിക് മാധ്യമങ്ങളെ നിയന്ത്രിക്കാൻ ബ്രിട്ടീഷ് മാതൃക നടപ്പാക്കണമെന്ന് ആന്റണി കമ്മീഷൻ റിപ്പോർട്ട്; എന്നാൽ എന്താണ് ബ്രിട്ടീഷ് മാതൃക ?

November 22, 2017
Google News 1 minute Read
what is british model or communications act 2003

ഹണിട്രാപ് വിവാദത്തിൽപ്പെട്ട ചാനലിനെതിരെയുള്ള അന്വേഷണ റിപ്പോർട്ട് ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ ചർച്ചതെയ്യവെയാണ് ഇലക്ട്രോണിക് മാധ്യമങ്ങളെ നിയന്ത്രിക്കാൻ ബ്രിട്ടീഷ് മാതൃക ഇവിടെയും നടപ്പാക്കണമെന്ന സുപ്രധാന പരാമർശം വരുന്നത്.

മാധ്യമങ്ങൾ പാലിക്കേണ്ട ചട്ടങ്ങളെക്കുറിച്ചും മര്യാദകളെ കുറിച്ചും നിരവധി വിമർശനങ്ങൾ ഉയരുന്നതിനിടെയായിരുന്നു ആന്റണി കമ്മീഷന്റെ ഈ പരമാർഷം. എന്നാൽ എന്താണ് ഈ ബ്രിട്ടീഷ് മാത്യക ?

കമ്യൂണിക്കേഷൻസ് ആക്ട് 2003

what is british model or communications act 2003

1984 ൽ യുകെയിൽ നിലവിലുണ്ടായിരുന്ന ടെലികമ്യൂണിക്കേഷൻസ് ആക്ടിന്റെ പുതുക്കിയ രൂപമാണ് കമ്യൂണിക്കേഷൻസ് ആക്ട് 2003. ഇതാണ് ബ്രിട്ടീഷ് മാതൃകയെന്ന് ഇന്ന് മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞത്. ജൂലൈ 25 2003 നാണ് ഈ നിയമം നിലവിൽ വരുന്നത്.

ആ സമയത്ത് സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയായിരുന്ന ടെസ്സ ജോവലിനായിരുന്നു ഇതിന്റെ ചുമതല. ഈ നിയമം പ്രാബല്യത്തിൽ വന്നതോടെ യുകെയിൽ പ്രവർത്തിക്കുന്ന എല്ലാ ടെലിവിഷൻ-റേഡിയോ-പത്ര മാധ്യമങ്ങളും ഓഫ്‌കോം എന്ന റെഗുലേറ്ററി അതോറിറ്റിയുടെ കീഴിൽ വന്നു.

ലൈസൻസ്, റിസർച്ച്, ചട്ടങ്ങൾ, മര്യാദകൾ, പരാതികൾ, മത്സരങ്ങൾ, എന്നിങ്ങനെ മാധ്യമരംഗവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളുടെ മേലുള്ള കഴുകൻ കണ്ണുകളായാണ് ഓഫ്‌കോം പ്രവർത്തിച്ച് പോരുന്നത്. മുമ്പ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേർഡ്‌സ് കമ്മീഷൻ, ഇൻഡിപെൻഡന്റ് ടെലിവിഷൻ കമ്മീഷൻ, ഓഫീസ് ഓഫ് ടെലി കമ്മ്യൂണികേഷൻസ്, റേഡിയോ അതോറിറ്റി, റേഡിയോ കമ്യൂണിക്കേഷൻസ് ഏജൻസി എന്നിങ്ങനെ മാധ്യമങ്ങളെ നിരീക്ഷിക്കാൻ അഞ്ച് വിഭാഗങ്ങളായി പ്രവർത്തിച്ചിരുന്ന സംഘടനകൾക്കെല്ലാം പകരക്കാരനായിട്ടാണ് ഓഫ്‌കോം വന്നത്.

what is british model or communications act 2003

കമ്യൂണിക്കേഷൻസ് ആക്ട് 2003 പ്രകാരം, പണം അടക്കാൻ ഉദ്ദേശമില്ലാതെ ഇന്റർനെറ്റ് കണക്ഷൻ എടുക്കുക എന്നത് ക്രമിനിൽ കുറ്റമായി മാറി. സോഷ്യൽ മീഡിയയിലൂടെ തെറ്റായ സന്ദേശങ്ങളും, അശ്ലീലവും മറ്റും അയക്കുന്നത് കുറ്റകരമാക്കൽ, ടെലിവിഷൻ/റേഡിയോ എന്നീ മാധ്യമങ്ങളിലൂടെ രാഷ്ട്രീയ പരസ്യങ്ങൾ ഒഴിവാക്കൽ, ബധിരരും മൂകരുമായി പ്രേക്ഷകർക്ക് ആംഗ്യ ഭാഷകൾ, സബ്‌ടൈറ്റിലുകൾ, ഓഡിയോ ഡിസ്‌ക്രിപ്ഷൻ എന്നിവ ഉൾപ്പെടുത്തൽ എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് ഉൾപ്പെടുത്തിയത്.

ഇത്തരം കർശന നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ റേറ്റിങ്ങിനും മറ്റ് സ്വാർത്ഥ താൽപര്യങ്ങൾക്കും വേണ്ടി മാധ്യമധർമം കച്ചവടമാക്കി മാറ്റുന്നത് ഒരു പരിധി വരെ കുറയ്ക്കാൻ കഴിയുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

 

what is British model or communications act 2003

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here