Advertisement

റോഹിംഗ്യകളെ തിരിച്ചെടുക്കുന്ന കരാറിൽ മ്യാന്മാറും ബംഗ്ലാദേശും ഒപ്പുവെച്ചു

November 23, 2017
Google News 1 minute Read
Bangladesh and Myanmar sign deal for return of Rohingyas

റോഹിംഗ്യൻ അഭയാർത്ഥികളെ മ്യാന്മാറിലേക്ക് തിരിച്ചെടുക്കുന്ന കരാറിൽ ബംഗ്ലാദേശും മ്യാന്മാറും ഒപ്പുവെച്ചു. അഭയാർത്ഥികൾക്ക് രണ്ട് മാസത്തിനകം തിരികെ പോകാമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മ്യാന്മാർ തലസ്ഥാനമായ നയ പി തോയിൽ വെച്ചാണ് കരാർ ഒപ്പുവെച്ചത്.

അതേസമയം, തിരികെയെത്തുന്ന അഭയാർത്ഥികളുടെ സുരക്ഷയെ കുറിച്ച് ചില സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് റോഹിങ്ക്യകൾക്ക് നേരെ നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം 6,00,000 റോഹിങ്ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിൽ എത്തിച്ചേർന്നിട്ടുണ്ട്.

 

Bangladesh and Myanmar sign deal for return of Rohingyas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here