Advertisement

വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവം; പോലീസുകാർക്കെതിരെ നടപടിയില്ല

November 23, 2017
Google News 0 minutes Read
whatsapp fake message about subscription whatsapp business to be launched soon whatsapp new feature indonesia to ban whatsapp soon no action against policemne abusing pm through whatsapp

തൃശൂർ പോലീസ് അക്കാദമിയിലെ ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പായ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലൂടെ പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റുകളിട്ട പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ തയ്യാറാവുന്നില്ല. എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥർ വരെ പോസ്റ്റിട്ടതിന്റെ തെളിവുകൾ സഹിതം മുൻ അക്കാദമി ഡയറക്ടറായിരുന്ന എഡിജിപി കെ. പത്മകുമാറിന് പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.

പോലീസ് ഉദ്യോഗസ്ഥർ വാട്‌സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച മെസേജുകൾ സഹിതമാണ് പരാതി നൽകിയത്. എന്നാൽ പരാതി നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥരെ വിളിച്ച് സംഭവം എന്തെന്ന് തിരക്കാൻ പോലും ഉന്നത ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. ഡയറക്ടർ പരാതി മുക്കിയതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here