എസ് ദുർഗ ചിത്രം ജൂറി കണ്ട് തീരുമാനമെടുക്കണം : ഹൈക്കോടതി

HC asks jury to take decision after watching S Durga

എസ് ദുർഗ ചിത്രം ജൂറി കണ്ട് തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശിച്ചു. രാവിലെ കേസ് പരിഗണിച്ചപ്പോൾ പ്രദർശനാനുമതി നൽകിയ സിംഗിൽ ബഞ്ച് ഉത്തരവിൽ കേന്ദ്രം സ്റ്റേ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.

ജൂറി കണ്ടിട്ട് തീരുമാനം എടുക്കാൻ അനുവദിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു .ഉച്ചകഴിഞ്ഞ് ചീഫ് ജസ്റ്റീസിന്റെ ചേംബറിൽ നടന്ന വാദത്തിലാണ് ജൂറി കണ്ട് തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചത്

സെൻസർ ചെയ്ത കോപ്പിയാണ് ജൂറി കാണേണ്ടത്.

NO COMMENTS