കമൽ ഹാസനെതിരെ കേസെടുക്കാൻ മദ്രാസ് ഹൈക്കോടതി

kamal hassan madras high court against kamal hassan

തീവ്രവാദ പരാമർശത്തിൽ തമിഴ് സൂപ്പർ താരം കമൽഹാസനെതിരെ കേസെടുക്കാൻ മദ്രാസ് ഹെക്കോടതിയുടെ നിർദേശം. കേസ് എടുക്കാനുള്ള ഗുരുതര കുറ്റകൃത്യം കമൽഹാസൻ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിച്ച് നടപടിയെടുക്കാനാണ് ചെന്നൈ സിറ്റി പോലീസിന് നൽകിയിരിക്കുന്ന നിർദേശം.

കമൽഹാസൻ ഹിന്ദുക്കളെ തീവ്രവാദികളായി മുദ്രകുത്തിയെന്ന് രോപിച്ച് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. കമൽഹാസൻ ഒരു മാസികയിൽ എഴുതിയ ലേഖനം സാമൂദായിക സൗഹാർദം തകർക്കുന്നതാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഹിന്ദുക്കളെ തീവ്രവാദികളായി ചിത്രീകരിക്കാനാണ് കമൽഹാസൻ ശ്രമിച്ചതെന്നും ഹർജിക്കാരൻ പറഞ്ഞിരുന്നു. ഹർജി പരിഗണിച്ച ജസ്റ്റിസ് എം.എസ് രമേശാണ് കമലിനെതിരെ കേസെടുക്കാൻ പോലീസിന് നിർദേശം നൽകിയത്.

 

madras high court against kamal hassan

NO COMMENTS