Advertisement

ശീതകാല സമ്മേളനം ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം

November 24, 2017
Google News 1 minute Read
parliament parliament-monsoon-session-from-july-17 Winter Session of Parliament from 15 December to 5 January

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഡിസംബർ 15മുതൽ ജനുവരി 5 വരെ ശീതകാല സമ്മേളനം ചേരും. നോട്ട് നിരോധനവും മന്ത്രിമാർക്കെതിരെയുള്ള അഴിമതി ആരോപണങ്ങളും പ്രതിപക്ഷം സഭയിൽ ആയുധമാക്കും.

ഏറെ വിവാദങ്ങൾക്കൊടുലിവാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ 15ന് തുടങ്ങാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. പാർലമെന്ററി കാര്യ മന്ത്രി അനന്ത് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം ഡിസംബർ 14ന് അവസാനിക്കും. തെരഞ്ഞെടുപ്പിന് ശേഷം 14 ദിവസം ശീതകാല സമ്മേളനവും ചേരും.

സാധരണ നിലയിൽ നവംബറിൽ ചേരാറുള്ള ശീതകാല സമ്മേളനം ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വൈകിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷപാർട്ടികൾ ഒന്നടങ്കം രംഗത്തെത്തിയിരുന്നു.

 

Winter Session of Parliament from 15 December to 5 January

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here