Advertisement

പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രിയാവും: എകെ ശശീന്ദ്രന്‍

November 28, 2017
Google News 0 minutes Read
ak saseendran

പാര്‍ട്ടി പറഞ്ഞാല്‍ താന്‍ മന്ത്രിയാകുമെന്ന് എ.കെ ശശീന്ദ്രന്‍. മന്ത്രിസ്ഥാനത്തേക്കുളള തന്‍റെ യോഗ്യതയെ കുറിച്ച് പാര്‍ട്ടി പറയും. താന്‍ കുറ്റക്കാരനാണോ അല്ലേ എന്നത് ആന്‍റണി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി.
മന്ത്രിസ്ഥാനത്തേക്ക് ശശീന്ദ്രന്‍ വരാന്‍ അര്‍ഹനാണെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് ടി.പി.പീതാംബരന്‍ പ്രതികരിച്ചിരുന്നു. . ശശീന്ദ്രനെ ഉടന്‍ മന്ത്രിയാക്കണം. വിഷയത്തില്‍ തീരുമാനം വൈകരുത് . എല്‍ ഡിഎഫ് യോഗം വിളിക്കണമെന്നുമാണ്  ടി. പി. പീതാംബരന്‍ പറഞ്ഞത്. അതേസമയം  ഫോൺവിളി കേസിൽ എ.കെ ശശീന്ദ്രന്‍റെ ഹര്‍ജി പരിഗണിക്കുന്നത് കോടതി ഡിസംബര്‍ 12ലേക്ക് മാറ്റി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here