Advertisement

ശശി കപൂര്‍ – സിനിമ തന്നെ ജീവിതം

December 4, 2017
Google News 1 minute Read

ബാലതാരമായി സിനിമാ ജീവിതം ആരംഭിച്ച ശശി കപൂർ എന്ന ജീവിതത്തിൽ നിന്നും സിനിമയെ അടർത്തി മാറ്റുക എളുപ്പമല്ല. നടനായ പൃഥ്വിരാജ് കപൂറിന്റെ മകനായി ഒരു സമ്പൂർണ്ണ സിനിമകുടുംബത്തിലേക്കാണ് ശശി കപൂർ ജനിച്ചു വീണത്. ബൽബീൽ രാജ് കപൂർ എന്നായിരുന്നു യഥാർത്ഥ പേര്. അന്തരിച്ച ഷമ്മി കപൂര്‍,രാജ് കപൂര്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഇവരിൽ അവസാനിച്ചില്ല സിനിമ പാരമ്പര്യം.

karan kunal sanjana kapoor

കരൺ കപൂർ, കുണാൽ കപൂർ, സഞ്ജന കപൂർ തുടങ്ങി ശശി കപൂറിന്റെ മക്കളും സിനിമയിൽ പ്രധാന താരങ്ങളായി അഭിനയിച്ചു. ഇന്ന് അന്തരിച്ച ശശികപൂർ എന്ന പേര് അത് കൊണ്ടൊക്കെ തന്നെ സിനിമയുമായി മാത്രം ചേർന്ന് നിൽക്കുന്നു.

1940 കളിൽ ഒരു ബാല താരമായിട്ട് തന്നെ ശശി കപൂർ തന്റെ അഭിനയ ജീവിതം തുടങ്ങി. ഒരു നായകവേഷത്തിൽ 1961 ൽ യശ് ചോപ്ര സംവിധാനം ചെയ്ത ധർ‌ം പുത്ര് എന്ന ചിത്രത്തിലൂടെ അഭിനയിച്ചു. 1960 മുതൽ 1980 വരെ ബോളിവുഡിന്റെ പ്രിയപ്പെട്ട നായക നടനായി മാറാൻ ശശി കപൂറിന് കഴിഞ്ഞു. ശശി കപൂർ ഇതു വരെ 100 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചില ഇംഗ്ലീഷ് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

അമിതാബ് ബച്ചൻ സൂപ്പർ നായകനായി ഉയരുമ്പോൾ ശശി കപൂർ ആ ചിത്രങ്ങളിൽ നൽകിയ പിന്തുണ പ്രധാനപ്പെട്ടതായിരുന്നു. ദീവാർ , ദോ ഓർ ദോ പാഞ്ച്, നമക് ഹലാൽ എന്നീ ചിത്രങ്ങൾ ബോളിവുഡ് ചരിത്രത്തിലെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.

deewaar

1980 ൽ ശശി കപൂർ സ്വന്തമായി ഒരു ചലച്ചിത്രനിർമ്മാണ കമ്പനി തുടങ്ങി. ഫിലിം വാലാസ് എന്ന ഈ നിർമ്മാണ കമ്പനി, പല വിജയ ചിത്രങ്ങൾ നിർമ്മിച്ചു. 1998 ൽ ഇറങ്ങിയ ജിന്ന എന്ന ചിത്രമാണ് അവസാനം അഭിനയിച്ചത്. 1948ൽ ആഗിലെ അഭിനയത്തിന് മികച്ച ബാല താരത്തിനുള്ള ദേശീയപുരസ്ക്കാരം ലഭിച്ചു. മൂന്ന് തവണ പ്രധാന നടനുള്ള ദേശീയപുരസ്ക്കാരം ലഭിച്ചു. 1979ൽ ജുനൂൻ എന്ന ചിത്രത്തിന് മികച്ച നിർമ്മാതാവിനുള്ള പുരസ്ക്കാരം ലഭിച്ചു. 2011 ലെ പദ്മഭൂഷൺ പുരസ്ക്കാരം ലഭിച്ചു. 2014 ലെ ദാദാ സാഹിബ് ഫാൽക്കെ പുരസ്ക്കാരം ശശികപൂറിനുലഭിച്ചു. 10 ലക്ഷം രൂപയും സുവർണ്ണകമലവുമാണ് ഫാൽക്കെ പുരസ്ക്കാരം.

Shashi Kapoor – a lifeline

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here